സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ ഇന്നു നിയമ സഭ പാസ്സാക്കും

single-img
1 September 2022

തിരുവനന്തപുരം : സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ ഇന്നു നിയമ സഭ പാസ്സാക്കും.വി സി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ചേര്‍ത്തു ഗവര്‍ണറുടെ നിയമന അധികാരം ഇല്ലാതാക്കുക ആണ് ലക്ഷ്യം.സബ്ജക്‌ട് കമ്മിറ്റിയില്‍ വിയോജിച്ച പ്രതിപക്ഷം സഭയിലും എതിര്‍പ്പ് ആവര്‍ത്തിക്കും.

പുതുതായി കമ്മിറ്റിയില്‍ ഉള്‍പെടുത്തുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ കണ്‍വീനര്‍ ആക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.നിലവില്‍ കണ്‍വീനര്‍ എന്ന പദവി ഇല്ല.സമിതിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നിയമനം.

കേരള സര്‍വ്വകലാശാല വി സി നിയമനത്തിന് ഗവര്‍ണര്‍ രൂപീകരിച്ച സേര്‍ച്ച്‌ കമ്മിറ്റിയെ മറി കടക്കാന്‍ പുതിയ ഭേദഗതിക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം നല്‍കുന്നുണ്ട്.ഓഗസ്റ്റ് ഏഴിനായിരുന്നു ഗവര്‍ണര്‍ കമ്മിറ്റി ഉണ്ടാക്കിയത്. നിയമ സഭ സമ്മേളനം ഇന്നു പൂര്‍ത്തിയാകുന്നത്തോടെ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നതാണ് ഇനിയുള്ള ആകാംക്ഷ

വഖഫ് നിയമനങ്ങള്‍ പിഎസ്‍സിക്ക്, യൂടേണ്‍ അടിച്ച്‌ സര്‍ക്കാര്‍; തീരുമാനം റദ്ദാക്കാനുള്ള ബില്‍ ഇന്ന് സഭയില്‍

തിരുവനന്തപുരം: വഖഫ് നിയമനങ്ങള്‍ പി എസ്‍ സിക്ക് വിടാന്‍ ഉള്ള തീരുമാനം റദ്ദാക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. മുസ്ലീം ലീഗ്, സമസ്ത അടക്കം ഉള്ള സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് നിയമനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അജണ്ടയ്ക്ക് പുറത്തുള്ള ബില്‍ ആയി വഖഫ് ബില്‍ സഭയില്‍ കൊണ്ട് വരാന്‍ തീരുമാനം എടുത്തത്. പകരം അതാത് സമയത്ത് ഇന്റര്‍വ്യൂ ബോര്‍ഡ് ഉണ്ടാക്കി നിയമനത്തിനാണ് നീക്കം.

അതേസമയം, സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ ഇന്ന് നിയമസഭ പാസാക്കും. വി സി നിയമനത്തിനുള്ള സെര്‍ച്ച്‌ കമ്മിറ്റിയില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ചേര്‍ത്ത് ഗവര്‍ണറുടെ നിയമന അധികാരം ഇല്ലാതാക്കുക ആണ് ലക്ഷ്യം. സബ്ജക്‌ട് കമ്മിറ്റിയില്‍ വിയോജിച്ച പ്രതിപക്ഷം സഭയിലും എതിര്‍പ്പ് ആവര്‍ത്തിക്കും. പുതുതായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ കണ്‍വീനര്‍ ആക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ കണ്‍വീനര്‍ എന്ന പദവി ഇല്ല. സമിതിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നിയമനം. കേരള സര്‍വ്വകലാശാല വി സി നിയമനത്തിന് ഗവര്‍ണ്ണര്‍ രൂപീകരിച്ച സെര്‍ച്ച്‌ കമ്മിറ്റിയെ മറികടക്കാന്‍ പുതിയ ഭേദഗതിക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം നല്‍കുന്നുണ്ട്. ഓഗസ്റ്റ് ഏഴിനായിരുന്നു ഗവര്‍ണ്ണര്‍ കമ്മിറ്റി ഉണ്ടാക്കിയത്. നിയമസഭ സമ്മേളനം ഇന്ന് പൂര്‍ത്തിയാകുന്നത്തോടെ ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുമോ എന്നതാണ് ഇനിയുള്ള ആകാംക്ഷ. അതേസമയം, ബഫര്‍ സോണ്‍ പ്രശ്‍നം അടിയന്തര പ്രമേയമായി കൊണ്ട് വരാന്‍ പ്രതിപക്ഷ നീക്കം നടത്തുന്നുണ്ട്.