ദി കേരള സ്റ്റോറി; സിനിമ നിരോധിക്കുന്ന ആദ്യ സംസ്ഥാനമായി പശ്ചിമ ബംഗാൾ

single-img
8 May 2023

വ്യാജ വുള്ളടക്കത്തിന്റെ പേരിൽ വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കുന്ന ആദ്യ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി. ബംഗാളിലെ മമതാ സർക്കാർ ദി കേരള സ്റ്റോറിയുടെ പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തി . സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനർജിയാണ് നിരോധനം ഏർപ്പെടുത്താൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചത്.

കേരള സ്റ്റോറിയിൽ പറയുന്ന കഥ സത്യത്തെ വളച്ചൊടിച്ചതെന്ന് മമത തീരുമാനത്തോട് പ്രതികരിച്ചു. സിനിമയുടെ ട്രെയിലർ ഇറങ്ങിയത് മുതൽ വൻ വിവാദങ്ങളാണ് പല സംസ്ഥാനങ്ങളും നേരിട്ടത്. ചിത്രത്തിന്റെ പ്രദർശനം മൂലം സംസ്ഥാനത്ത് ഉണ്ടേയാക്കാവുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും സംഭവങ്ങൾ ഒഴിവാക്കാനും സമാധാനം നിലനിർത്താനുമാണ് ഈ തീരുമാനം എന്നും മുഖ്യമന്ത്രി മമത മാധ്യമങ്ങളോട് പറഞ്ഞു.