കെ ഫോണിൽ നടന്നത് കോടികളുടെ അഴിമതി;സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് കിടക്കുന്നു: വിഡി സതീശൻ

single-img
13 April 2024

സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടം എണ്ണി പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും കെ ഫോണിൽ നടന്നത് കോടികളുടെ അഴിമതിയാണെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് കിടക്കുകയാണ്. കെ ഫോണ്‍ ഇതുവരെ പൂര്‍ത്തിക്കിയിട്ടില്ല. കമ്പനി കരാര്‍ ഉപേക്ഷിച്ചു 50 ശതമാനം ടെണ്ടര്‍ തുക വര്‍ദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഇതിനോടകം കമ്പനികള്‍ക്ക് കോടികള്‍ കൊള്ളയടിക്കാന്‍ സർക്കാർ അവസരം നല്‍കി. മെയ് മാസം മുതല്‍ 100 കോടി കിഫ്ബിക്ക് നല്‍കണം. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഖജനാവ് കൊള്ളയടിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഇതോടൊപ്പം കെ ഫോണ്‍ പദ്ധതിയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ച വി ഡി സതീശൻ, വിഷയത്തിലെ അഴിമതി ഗൗരവത്തോടെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.