കേരളത്തിലെ ഹിന്ദുക്കള്‍ക്ക് രാഷ്ട്രീയ ബോധം കുറവായതിനാലാണ് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്: ബി ഗോപാലകൃഷ്ണന്‍

single-img
3 June 2023

കേരളത്തിലുള്ള ഹിന്ദുക്കള്‍ക്ക് രാഷ്ട്രീയ ബോധം കുറവായതിനാലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍. ഈ നാട്ടിലുള്ള ഹിന്ദുക്കള്‍ ലീഗിന് വോട്ട് ചെയ്യും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യും. അവരുടെ അടിസ്ഥാനം, അവരെ തകര്‍ക്കുന്ന ആള്‍ക്കാര്‍ക്ക് വോട്ടു ചെയ്യും.

വേണമെങ്കില്‍ എല്‍.ഡി.എഫിന്റെ കൂടെ പോകും. അങ്ങനെ കുറേ ഹിന്ദുക്കളുണ്ട്. ഞാന്‍ അതില്‍ നിഷേധം ഒന്നും പറയുന്നില്ല. എന്നാൽ, അങ്ങനെ അല്ലായിരുന്നു ഹിന്ദുക്കളെങ്കില്‍, ഇന്ന് വയനാട്ടില്‍ ശക്തമായിട്ടുള്ള ലീഗിന്റെ സ്വാധീനം പോലെ, ഈ കേരളത്തില്‍ പലയിടത്തും വന്നേനെ.

ഇപ്പോൾ അതിനൊരു കുറവ് സംഭവിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഇപ്പോഴും രാഷ്ട്രീയബോധം കുറവാണ്. അത് ഞാന്‍ അംഗീകരിക്കുന്നു. ആ രാഷ്ട്രീയബോധം കുറവായതു കൊണ്ടാണ് സുരേന്ദ്രന് പരാജയപ്പെടേണ്ടി വന്നത്- ഗോപാലകൃഷ്ണന്‍ പറഞ്ഞു.