പുനസംഘടന നിങ്ങൾക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട; കെപിസിസി എക്സിക്യൂട്ടിവിൽ കെ സുധാകരൻ

single-img
4 April 2023

ഇന്ന് നടന്ന കെപിസിസി വിശാല എക്സിക്യൂട്ടിവിൽ അതി വൈകാരികമായി പ്രതികരിച്ച് അധ്യക്ഷൻ കെ സുധാകരൻ. പുനസംഘടന നിങ്ങൾക്ക് വേണ്ടെങ്കിൽ തനിക്കും വേണ്ടെന്ന് സുധാകരൻ കൈകൂപ്പി അഭ്യർത്ഥിച്ചു. പുനസംഘടന അട്ടിമറിക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും സഹകരിക്കണമെന്നും അദ്ദേഹം കുറിച്ചേർത്തു.

അതേസമയം, യോഗത്തിൽ പരസ്പരമുള്ള വിമർശനവുമായി നേതാക്കൾ രംഗത്തുവന്നു. മുതിർന്ന നേതാക്കൾ അച്ചടക്ക ലംഘനം നടത്തുന്നുവെന്നും ശശി ശശി തരൂർ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്നും യോഗത്തിൽ വിമർശനമുയർന്നു.

ഇതോടൊപ്പം തന്നെ പുനസംഘടന വൈകുന്നതിനെതിരെയും നേതാക്കൾ രംഗത്തെത്തി. പാർട്ടിക്കുള്ളിൽ മുതിർന്ന നേതാക്കൾ അച്ചടക്ക ലംഘനം നടത്തുന്നുവെന്നും ഇങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നു മായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. പാർട്ടിയിൽ അരിക്കൊമ്പൻമാരെ വളർത്തരുതെന്ന് അൻവർ സാദത്ത് പറഞ്ഞു.