ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാർത്ഥികളെ വിജയിപ്പിച്ചു ; യുപിയിൽ യൂണിവേഴ്സിറ്റി അധ്യാപകർക്ക് സസ്‌പെൻഷൻ

single-img
27 April 2024

സർവകലാശാലാ പരീക്ഷയുടെ ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംഭവത്തിൽ ഉത്തർ പ്രദേശിലെ യൂണിവേഴ്സിറ്റിയിൽ അധ്യാപകർക്ക് സസ്‌പെൻഷൻ. സംസ്ഥാനത്തെ വീര്‍ ബഹാദൂര്‍ സിങ് പുര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ ഫര്‍മസി വിദ്യാര്‍ത്ഥികളായിരുന്നു ഉത്തരക്കടലാസില്‍ ജയ് ശ്രീറാം എന്നും ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരുടെ പേരും എഴുതി നല്‍കിയത്.

ഇത്തരത്തിൽ ഉത്തരമെഴുതിയ 18 ഫാര്‍മസി വിദ്യാർത്ഥികളെ അധ്യാപകർ വിജയിപ്പിച്ചിരുന്നു. ഇത് പുറത്തറിയുകയും വിവാദമാകുകയും ചെയ്തതോടെ ഈ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പുനഃപരിശോധിക്കണമെന്ന് കാണിച്ച് വി.ബി.എസ്.പി യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവ് ദിവ്യന്‍ഷു സിങ് ആര്‍.ടി.ഐ പ്രകാരം ആവശ്യപ്പെട്ടിരുന്നു.

തെളിവായി റോള്‍ നമ്പര്‍ സഹിതം നല്‍കിയായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം ദിവ്യന്‍ഷു സിങ് ഉന്നയിച്ചത്. കൃത്രിമം നടത്തിയെന്ന് തെളിഞ്ഞ അധ്യാപകരെക്കുറിച്ചുള്ള വിവരങ്ങളും ഇയാൾത്തന്നെ പുറത്തുവിട്ടിരുന്നു.
വിദ്യാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയാണ് വി.ബി.എസ്.പി യൂണിവേഴ്സിറ്റി അധ്യാപകര്‍ അവരെ ജയിപ്പിച്ചത്’, ദിവ്യന്‍ഷു സിങ് സംഭവത്തെ കുറിച്ച് പറഞ്ഞു.