സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് ദയനീയ പരാജയം: കെ സുരേന്ദ്രൻ

single-img
21 October 2022

കേരളത്തിൽ പോലീസ് എന്നത് ഒരു കുത്തഴിഞ്ഞ സംവിധാനമായെന്നും ആഭ്യന്തര വകുപ്പ് ദയനീയ പരാജയമെന്നും ന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി ആഭ്യന്തരം ഒഴിയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

അത്പോലെ തന്നെ , മതഭീകരവാദികൾക്ക് മുമ്പിൽ കേരളം കീഴടങ്ങില്ല. നരേന്ദ്രമോദിയും അമിത്ഷായും കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്ന കാലത്തോളം കേരളത്തിനെ കീഴടക്കാൻ പോപ്പുലർഫ്രണ്ടിന് സാധിക്കില്ല. സംസ്ഥാനത്തിൽ രക്തച്ചൊരിച്ചിലുണ്ടാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് മതഭീകരവാദികൾ നടത്തിയത്. ഒരു വലിയ കലാപത്തിനായിരുന്നു പിഎഫ്ഐ ശ്രമിച്ചത്.

പക്ഷെ കേന്ദ്രസർക്കാർ വളരെ കൃത്യമായ സമയത്ത് അവരെ നിരോധിച്ചു. ഈ കേന്ദ്രസർക്കാർ ജന്മുകാശ്മീരിലെ മതഭീകരവാദികളെ അടിച്ചൊതുക്കിയിട്ടുണ്ടെങ്കിൽ അതുപോലെ തന്നെ കേരളത്തിലും അവരെ അമർച്ച ചെയ്യാൻ ബിജെപി സർക്കാരിന് സാധിക്കുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു . പകൽ സമയം സിപിഐഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് രാത്രി പിഎഫ്ഐക്ക് വേണ്ടി പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തവർക്ക് ഇടതുപക്ഷത്തിന് വേണ്ടിയും വോട്ട് മുസ്ലിം ലീ​ഗിന് വേണ്ടിയും ചെയ്യുന്നവരാണ് ഈകൂട്ടരെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.