ഓടിക്കൊണ്ടിരുന്ന ഗരീബ്‍രഥ് ട്രെയിനിലെ ബെർത്തിൽ പാമ്പ്; യാത്രക്കാർ പേടിച്ചോടി
23 September 2024
മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ബെർത്തിൽ പാമ്പിനെ കണ്ടെത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ഗരീബ്‍രഥ് എക്സ്പ്രസിലെ ജി17 കോച്ചിലെ ബർത്ത് നമ്പർ 23-ൽ ആണ് പാമ്പിനെ കണ്ടത്.
യാത്രക്കാർ പകർത്തിയ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മുകളിലെ ബർത്തിലേക്ക് പിടിച്ചു കയറാൻ ഉപയോഗിക്കുന്ന കമ്പിയിലാണ് പാമ്പ് ചുരുണ്ടുകൂടിയത്. പാമ്പ് എസി വെന്‍റിലേറ്ററിലേക്ക് എത്താൻ ശ്രമിക്കുന്നതും കാണാം.
ഈ സമയം ആ കോച്ചിലുണ്ടായിരുന്ന യാത്രക്കാർ ഉടടെ പേടിച്ച് അടുത്ത കോച്ചിലേക്ക് ഓടി. പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കസറ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിക്കൊണ്ടിരിക്കെയാണ് സംഭവം. ട്രെയിൻ നിർത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. മറ്റ് അപകടങ്ങളൊന്നുമില്ല