കാവിയിട്ടവർ ബലാത്സംഗം ചെയ്തവരെ മാലയിട്ട് സ്വീകരിക്കുന്നതിൽ കുഴപ്പമില്ല; എന്നാൽ സിനിമയിൽ കാവി വസ്ത്രം ധരിക്കാൻ പാടില്ലേ: പ്രകാശ് രാജ്

single-img
17 December 2022

ബോളിവുഡിൽ നിന്നുള്ള ഏറ്റവും പുതിയ ഷാരൂഖ് ഖാൻ – ദീപിക പദുകോൺ ചിത്രമായ പത്താനെ ചൊല്ലി വിവാദങ്ങൾ മുറുകുന്നതിനിടയിൽ ഈ സിനിമയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് പാൻ ഇന്ത്യൻ താരം പ്രകാശ് രാജ്. കാവിയിട്ടവർ ബലാത്സംഗം ചെയ്തവരെ മാലയിട്ട് സ്വീകരിക്കുന്നതിൽ കുഴപ്പമില്ല.കാവിയിട്ടവർ പ്രായപൂർത്തിയാവത്ത കുട്ടികളെ പീഢിപ്പിച്ചാലും കുഴപ്പമില്ല. എന്നാൽ സിനിമയിൽ കാവി വസ്ത്രം ധരിക്കാൻ പാടില്ലേ? എന്ന് പ്രകാശ് രാജ് ട്വിറ്ററിലൂടെ ചോദിക്കുന്നു.

നേരത്തെ പത്താന്‍ സിനിമ ബഹിഷ്‌കരിക്കണം എന്നും ഗാനത്തിലെ ഈ രംഗം ഒഴിവാക്കണം എന്നും മധ്യപ്രദേശ് ബി ജെ പി മന്ത്രി നരോത്തം മിശ്ര ഉള്‍പ്പടെ ഉള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

പ്രകാശ്‌രാജിന്റെ കുറിപ്പ് ഇങ്ങിനെ: ‘കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിക്കുന്നതിലും പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഢിപ്പിച്ചാലും കുഴപ്പമില്ല. പക്ഷേ സിനിമയിൽ വസ്ത്രം പാടില്ലല്ലേ‍?. ഇൻഡോറിൽ പ്രതിഷേധക്കാർ ഷാരൂഖിന്റെ കോലം കത്തിക്കുന്നു. അവരുടെ ആവശ്യം: ‘പത്താൻ’ നിരോധിക്കുക എന്നാണ്”