ബലാത്സംഗക്കേസ്; ജാമ്യ വ്യവസ്ഥ ലംഘിച്ച എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ

single-img
1 March 2023

ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാൽ ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ. എൽദോസ് വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.

അതേസമയം, നേരത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ട് പുറത്തുപോകാൻ പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. പക്ഷെ , എൽദോസ് കുന്നപ്പള്ളി റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തിൽ കോടതി അനുമതിയില്ലാതെ പങ്കെടുത്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ റിപ്പോര്‍ട്ടില്‍ പറയുന്നത്.