വേറെ കോൺഗ്രസ് നേതാക്കൾക്ക് ക്ഷണമില്ല; ശശി തരൂരിനെ മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടകനാക്കി എൻഎസ്എസ്

single-img
25 November 2022

കേരളാ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമം നടത്തുന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടകനാക്കി എൻഎസ്എസ്. തരൂരിനെചൊല്ലി കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രണ്ടുതട്ടിലായപ്പോൾ തരൂരിന്റെ പേര് ഉൾപ്പെടുത്തി മന്നം ജയന്തിയുടെ നോട്ടീസ് എൻ എസ്എ സ് പുറത്തിറക്കി.

ശശി തരൂരിനെ കോൺഗ്രസ് നേതാവെന്നോ എംപിയെന്നോ വിശേഷിപ്പിക്കാതെ ഐക്യരാഷ്ട്രസഭാ മുൻ അണ്ടർ സെക്രട്ടറി ജനറൽ എന്നാണ് നോട്ടീസിൽ നൽകിയിരിക്കുന്നത്.

2023 ജനുവരി രണ്ടിന് നടക്കുന്ന പരിപാടിയിൽ വേറെ കോൺഗ്രസ് നേതാക്കൾക്കാർക്കും ക്ഷണമില്ല. കോട്ടയത്ത് അടുത്തമാസം മൂന്നിന് തരൂർ എത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം മുറുകുന്നതിനിടെയാണ് എൻ.എസ്.എസിന്റെ ഈ നീക്കമെന്നത് ശ്രദ്ധേയമാണ്. ഈ സന്ദർശനത്തിൽ തരൂർ സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.