രാജ്യത്തെ കറൻസി നോട്ടിൽ നിന്ന് ഗാന്ധി ചിത്രം മാറ്റി സവർക്കറുടെ ചിത്രം ചേർക്കണം; കേന്ദ്ര സർക്കാരിന് കത്തെഴുതി ഹിന്ദു മഹാസഭ

single-img
26 February 2023

രാജ്യത്തെ കറൻസി നോട്ടിൽനിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു മഹാസഭ കേന്ദ്ര സർക്കാരിനു നൽകിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഗാന്ധിയെ നീക്കുന്നതിന് പകരം വി ഡി സവർക്കറുടെയും സ്വാതന്ത്ര്യ സമരസേനാനികളുടെയും ചിത്രം ചേർക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡൽഹിയിലെ പാർലമെന്റ് റോഡിന് സവർക്കരുടെ പേരിടണമെന്നാണ് മറ്റൊരു ആവശ്യം.

ഹിന്ദു മഹാസഭയുടെ മുൻ അധ്യക്ഷനും ‘സ്വാതന്ത്ര്യ സമരസേനാനി’യുമായ സവർക്കർക്ക് മോദി സർക്കാർ നൽകുന്ന ശരിയായ ആദരമാകും ഇതെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയത്. സവർക്കറുടെ 58-ാം ചരമവാർഷികത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന് വിവിധ ആവശ്യങ്ങളുമായി ഹിന്ദു മഹാസഭ കത്തയച്ചത്.