രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാരിനെതിരെ നിരാഹാര സമരവുമായി സച്ചിൻ പൈലറ്റ്

single-img
9 April 2023

രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും ആഭ്യന്തര കലഹം ശക്തമാകുന്നു. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെതിരെ സമരം പ്രഖ്യാപിച്ച് മറ്റൊരു കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് രംഗത്തെത്തി. സംസ്ഥാനത്തെ ബിജെപി സർക്കാറിന്റെ കാലത്ത് നടന്ന അഴിമതികളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിൻ പൈലറ്റ് നിരാഹര സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ബിജെപിയുടെ അഴിമതികളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നൽകിയിരുന്നെന്നും ഇതുവരേ മറുപടി ലഭിച്ചിട്ടില്ലെന്നും സച്ചിൻ വ്യക്തമാക്കി. മാഫിയകൾക്കെതിരെ നടത്തുന്ന പോരാട്ടത്തിൽ സർക്കാർ പരാജയമെന്നും സച്ചിൻ പൈലറ്റ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഏപ്രിൽ 11 നാണ് പൈലറ്റിന്റെ നിരാഹര സമരം ആരംഭിക്കുന്നത്.