ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തികൾ ഇ ഡി മരവിപ്പിച്ചു

single-img
21 January 2026

ശബരിമല സ്വർണക്കൊള്ള കേസിൽ എസ് ഐ ടി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന എട്ട് സ്ഥാവര സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് (ഇ ഡി) മരവിപ്പിച്ചു. സംസ്ഥാനവ്യാപക റെയ്ഡുകൾക്ക് പിന്നാലെയായിരുന്നു നടപടി.

ചെന്നൈയിലെ സ്മാർട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം കണ്ടെത്തിയതായും, ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ 2019–2024 കാലയളവിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക രേഖകളും ഫയലുകളും പിടിച്ചെടുത്തതായും ഇ ഡി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ വിശദ പരിശോധനയിലാണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് വ്യക്തമാക്കി.