അയോഗ്യത; ഡൽഹിയിലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് രാഹുൽ ഗാന്ധി

14 April 2023

അപകീർത്തി കേസിൽ എം പി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഡൽഹി തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തുടർച്ചയായി 19 വർഷം താമസിച്ച വീടാണ് ഒഴിഞ്ഞത്.ഈ മാസം 22 നകം വീടൊഴിയാനായിരുന്നു രാഹുലിന് നൽകിയ നോട്ടീസ്.
രാഹുലിനെ അയോഗ്യനാക്കിയ കോടതി നടപടിക്ക് പിന്നാലെയാണ് നീക്കം. കഴിഞ്ഞ 19 വർഷമായി 12 തുഗ്ലക്ക് ലൈനിലാണ് രാഹുൽ ഗാന്ധി താമസിക്കുന്നത്. അതേസമയം, താൻ അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നായിരുന്നു രാഹുല്‍ നല്‍കിയ മറുപടി . നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു.