പുനർജനി പദ്ധതിയിൽ ആദ്യം അന്വേഷണം ആവശ്യപ്പെട്ടത് വി.ഡി. സതീശൻ: രാഹുൽ മാങ്കൂട്ടത്തിൽ

single-img
4 January 2026

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണം ശുപാർശ ചെയ്ത വിജിലൻസ് നടപടിക്കെതിരെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. വി.ഡി. സതീശനോട് രാഷ്ട്രീയമായി എതിർക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെങ്കിലും, മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരു പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നത് ജനവിരുദ്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പുനർജനി പദ്ധതിയിൽ ആദ്യം അന്വേഷണം ആവശ്യപ്പെട്ടത് വി.ഡി. സതീശൻ തന്നെയാണെന്നും, ഒന്നാം പിണറായി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നപ്പോൾ സിപിഎം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായി “ഏത് അന്വേഷണ ഏജൻസിക്കും അന്വേഷിക്കാം” എന്ന നിലപാടാണ് സതീശൻ സ്വീകരിച്ചതെന്നും രാഹുൽ വ്യക്തമാക്കി.