മുകേഷിന് മൂന്നാം അവസരം ഇല്ല; കൊല്ലത്ത് പുതിയ മുഖം തേടി സിപിഐഎം

single-img
7 January 2026

രണ്ട് തവണ എംഎല്‍എയായ മുകേഷിനെ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം മത്സരിപ്പിക്കില്ലെന്ന സൂചന ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. മുകേഷിന് പകരം മികച്ച പൊതുസ്വീകാര്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ സജീവമാണ്.

കൊല്ലത്ത് സിപിഐഎം ജില്ലാ സെക്രട്ടറി എസ്. ജയമോഹന്റെ പേരാണ് പ്രധാനമായി പരിഗണിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്‍ എന്നിവരും പട്ടികയിലുണ്ട്. മുകേഷിനെ മുന്‍നിര്‍ത്തിയുള്ള പുതിയ പരീക്ഷണം വേണ്ടെന്നതാണ് പാര്‍ട്ടിയുടെ നിലപാട്.

2016ല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച മുകേഷ്, തുടര്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടു നില കുറയുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുകയും ചെയ്തിരുന്നു. കൂടാതെ അദ്ദേഹത്തിനെതിരായ വിവാദങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു.