തൊണ്ടിമുതൽ കേസ്: എംഎൽഎ ആന്റണി രാജു അയോഗ്യൻ; നിയമസഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറത്തിറക്കി

single-img
5 January 2026

തൊണ്ടിമുതൽ കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചതിനെ തുടർന്ന് എംഎൽഎ ആന്റണി രാജുവിനെ അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറത്തിറക്കി. തിരുവനന്തപുരം നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് ഉണ്ടാക്കൽ എന്നീ കുറ്റങ്ങളിലാണ് ശിക്ഷ. ശിക്ഷാവിധിക്ക് പിന്നാലെ അപ്പീൽ നൽകുമെന്ന് അറിയിച്ച് സമർപ്പിച്ച ജാമ്യാപേക്ഷയിൽ രണ്ട് ആൾജാമ്യത്തിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു .