ജടായുപാറ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും; മുന്നോടിയായി കേന്ദ്ര ടൂറിസം മന്ത്രിയെത്തും

ജടായുപാറ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ജടായുപാറ സന്ദർശിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.
ജടായു ടൂറിസം സെന്റർ സ്ഥാപകൻ രാജീവ് അഞ്ചലും കേന്ദ്ര ടൂറിസം മന്ത്രിയും തമ്മിൽ ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി ബിനാലെയിൽ ജടായുവിന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര ടൂറിസം മന്ത്രിയുടെ സന്ദർശനത്തിന് ശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ജടായുപാറയിലെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദർശനം ജടായു ടൂറിസം കേന്ദ്രത്തിന് കൂടുതൽ ദേശീയ ശ്രദ്ധയും വിനോദസഞ്ചാര സാധ്യതകളും നൽകുമെന്നാണ് പ്രതീക്ഷ.


