തെരുവ് നായ്ക്കളുടെ ശല്യം; റോഡിലൂടെ കുട്ടികൾക്ക് എയര്‍ഗണുമായി സംരക്ഷണം ഒരുക്കി രക്ഷിതാവ്

single-img
16 September 2022

കേരളത്തിലെ തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ വിചിത്രമായ രീതിയിൽ, സമീർ എന്ന 50 കാരൻ, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സംരക്ഷണം ഒരുക്കി തോക്കുമായി കുട്ടികളെ കാസർകോട് ഒരു പ്രാദേശിക മദ്രസയിലേക്ക് കൊണ്ടുപോയി.

ജില്ലയിലെ ബേക്കല്‍ ഹദാദ് നഗറിലാണ് സംഭവം. മദ്രസയിലേക്ക് പോകുംവഴി ഒരു കുട്ടിയെ കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ചിരുന്നു. തുടര്‍ന്നാണ് സമീര്‍ എയര്‍ഗണുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടന്നത്.സമീര്‍ തോക്കുമായി മുന്നിലും മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ പിന്നിലായും നടക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌.

നായകളുടെ ശല്യം അസഹനീയമായെന്നും വിദ്യാർഥികൾ റോഡിലൂടെ നടക്കാൻ ബുദ്ധിമുട്ടുന്നതായും സമീർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാസർകോട് ജില്ലയിൽ ബേക്കൽ മേഖലയിൽ 10 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്.