ലൈംഗികാതിക്രമ കേസ്; ജർമനിയിൽ നിന്ന് മടങ്ങിയെത്തിയ പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തു

single-img
31 May 2024

ലൈംഗികാതിക്രമ കേസിൽ പ്രതിയായ പിന്നാലെ രാജ്യം വിട്ട ശേഷം ജർമനിയിൽ നിന്ന് മടങ്ങിയെത്തിയ പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തു. ബെംഗളുരു വിമാനത്താവളത്തിൽ എസ് ഐ ടി സംഘമടക്കമുള്ള വൻ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രജ്വലിനെ പ്രാഥമികമായി ചോദ്യം ചെയ്ത് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് നീക്കം. കഴിഞ്ഞ 34 ദിവസം പ്രജ്വൽ ഒളിവിൽ കഴിയുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലരയ്ക്ക് ജർമനിയിലെ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ പ്രജ്വൽ രേവണ്ണ ബോർഡ് ചെയ്തെന്ന് പ്രത്യേകാന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

ഉദ്യോഗസ്ഥർ ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ രണ്ടാം ടെർമിനലിലെത്തിയി. പ്രജ്വലെത്തിയ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് സി ഐ ഡി ഓഫീസിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.