കർണാടകയിൽ ബജ്റംഗ്ദൾ നിരോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി

single-img
2 May 2023

കർണാടകയിൽ അധികാരത്തിൽ വന്നാൽ ബജ്റംഗ്ദൾ സംഘടനയെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികാ പ്രഖ്യാപനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന് നേരത്തെ ശ്രീരാമനായിരുന്നു പ്രശ്‌നം. ഇപ്പോഴാവട്ടെ ജയ് റാം വിളിക്കുന്നവരും പ്രശ്നക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഹനുമാനെ ആരാധിക്കുന്നവരെ നിരോധിക്കും എന്ന തീരുമാനം ദൗർഭാഗ്യകരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജങ്ങളുടെ സംസ്കാരത്തിനെതിരെ നിൽക്കാൻ ആരെയും അനുവദിക്കില്ലെന്നും കർണാടകയിലെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

അതേസമയം, കർണാടകയിൽ ബിജെപിയുടെ സംവരണ രാഷ്ട്രീയത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകിയായിരുന്നു കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. 50% സംവരണ പരിധി 70% ആക്കി ഉയർത്തുമെന്നും മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു.