നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് ഭരണാധികാരം നൽകും : പ്രധാനമന്ത്രി

single-img
20 January 2026

കേരളത്തിലും മഹാരാഷ്ട്രയിലും നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ബിജെപിക്ക് ഭരണാധികാരം നൽകുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

തിരുവനന്തപുരത്ത് ദീർഘകാല ഇടതുഭരണം അവസാനിച്ചതും ഏകദേശം നൂറോളം കൗൺസിലർമാരെ പാർട്ടി നേടിയതും വലിയ മാറ്റത്തിന്റെ സൂചനയാണെന്ന് മോദി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നവീൻ ചുമതലയേറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ കുടുംബ രാഷ്ട്രീയവും ഇടതുപക്ഷ മാതൃകകളും രാജ്യം കണ്ടുകഴിഞ്ഞതാണെന്നും, ഇന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് ബിജെപിയുടെ വികസന-സദ്ഭരണ മാതൃകയാണെന്നും മോദി കൂട്ടിച്ചേർത്തു.