ടേക്ക് ഓഫിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; അടിയന്തരമായി നിലത്തിറക്കി എയർ ഇന്ത്യ വിമാനം

single-img
17 July 2023

രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഒരു യാത്രക്കാരന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വിമാനം ഉദയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കിയത്.

അൽപ്പ സമയത്തിനകം സാങ്കേതിക പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിയിലേക്ക് പുറപ്പെടുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. എയർ ഇന്ത്യയുടെ 470 നമ്പർ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. സംഭവ സമയം വിമാനത്തിൽ ഉണ്ടായിരുന്ന 140 യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.