തന്നോട് അറിയിക്കാതെ പാര്‍ട്ടി തന്റെ പേര് നിര്‍ദ്ദേശിച്ചു; സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് പന്ന്യൻ രവീന്ദ്രൻ

single-img
13 July 2023

ഏകീകൃത സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ താന്‍ പങ്കെടുക്കില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. പാർട്ടി തന്നോട് അറിയിക്കാതെയാണ് തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും നേരത്തെ തന്നെ തീരുമാനിച്ച പരിപാടികള്‍ ഉള്ളതുകൊണ്ടാണ് സെമിനാറില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് കൊട്ടാരക്കാരയിലും എറണാകുളത്തും മറ്റ് പരിപാടികള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയുടെ പ്രതിനിധിയായി ഇ.കെ വിജയന്‍ സെമിനാറില്‍ പങ്കെടുക്കും. സെമിനാറില്‍ യുഡിഎഫ് ഘടക കക്ഷിയായ മുസ്ലിം ലീഗ് പങ്കെടുക്കുന്നതില്‍ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.