റിസർവ് ബാങ്കിൽ നിന്നും 1,070 കോടി രൂപയുമായി പോയ ട്രക്കിൽ ഒന്ന് കേടായി; വൻസുരക്ഷാ ഒരുക്കി ഉദ്യോഗസ്ഥർ

single-img
18 May 2023

തമിഴ്‌നാട്ടിൽ ചെന്നൈ റിസേർവ് ബാങ്കിന്റെ ആസ്ഥാനത്തുനിന്ന് വിഴുപുരത്തേക്ക് 1,070 കോടി രൂപയുമായി പോയ രണ്ട് ട്രക്കുകളില്‍ ഒന്ന് വഴിയിൽ കേടായി. ഇതിനെ തുടർന്നു വാഹനം താംബരത്തു നിർത്തിയിട്ടു . നൂറോളം സുരക്ഷാ ഉദ്യോഗസ്ഥരെ അണിനിരത്തിയാണ് വാഹനത്തിനു സുരക്ഷാ ഒരുക്കിയത് . ഓരോ ട്രാക്കുകളിലും 535 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്.

വിഴുപുരം ജില്ലയിലുള്ള ബാങ്കിൽ നിക്ഷേപിക്കാണായി കൊണ്ടുവന്ന പണമാണ് ട്രക്കിൽ ഉള്ളത് . ബുധനാഴ്ച പകൽ നാലുമണിയോടെയാണ് ട്രക്കുകൾ ചെന്നൈയിൽ നിന്നും യാത്ര തിരിച്ചത് . യാത്രയിൽ ഉടനീളം സുരക്ഷക്കായി ഒരു ഇൻസ്പെക്ടറും ഒരു സബ്ഇൻസ്പെക്ടറും അടങ്ങുന്ന സുരക്ഷാ സന്നാഹമായിരുന്നു വാഹനത്തിനൊപ്പം ഉണ്ടായിരുന്നത്.

ഉച്ചയോടെ താംബരം സാനിറ്റേറിയതിനു സമീപം എത്തിയപ്പോൾ ആണ് ഒരു വാഹനത്തിൽ നിന്ന് പുക ഉയരുകയും അടിയന്തരമായി വാഹനങ്ങൾ നിർത്തുകയുമായിരുന്നു .