ഓണം ബമ്പർ ശരിക്കും അടിച്ചത് സർക്കാരിന്; ടിക്കറ്റ് വില്പനയിലൂടെ ലഭിച്ചത് 270 കോടി രൂപ

single-img
19 September 2022

ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിനെയാണെങ്കിലും ശരിക്കും ലോട്ടറി അടിച്ചത് സർക്കാരിനാണ് എന്ന് കണക്കുകൾ. 66.5 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകള്‍ വിറ്റതിലൂടെ സർക്കാർ ഖജനാവിലേക്ക് ഒഴുകി എത്തിയത് 270 കോടി രൂപയാണ് എന്നാണു കണക്കുക പറയുന്നത്. ഏകദേശം 400 രൂപയാണ് ടിക്കറ്റൊന്നിന് ഖജനാവില്‍ എത്തുന്നത്. കൂടാതെ സമ്മാനത്തുകയും 28 ശതമാനം ജി.എസ്.ടിയും സർക്കാരിന് ലഭിക്കും.

സമ്മാനത്തുക 25 കോടി രൂപയായി ഉയര്‍ത്തിയതോടെ ബമ്പറെടുത്ത് ഭാഗ്യം പരീക്ഷിച്ചവരുടെ എണ്ണവും കൂടിയതാണ് സർക്കാരിന് നേടിത്തമായതു. അതേസമയം കഴിഞ്ഞ വര്‍ഷം ഓണം ബമ്പറിക്കൂടെ ലഭിച്ചത് കേവലം 124.5 കോടി രൂപയാണ്. 300 രൂപ വിലയുള്ള 54 ലക്ഷം ടിക്കറ്റുകളാണ് അന്നു വിറ്റത്.

25 കോടി രൂപ ഒന്നാം സമ്മാനവുമായി 500 രൂപയുടെ ടിക്കറ്റ് വിപണിയിലെത്തിയപ്പോള്‍ മൊത്തക്കച്ചവടക്കാര്‍ മുതല്‍ നടന്നു വില്‍പ്പന നടത്തുന്നവര്‍ വരെ വിൽപ്പനയെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്രയും വലിയ തുക നല്‍കി ആളുകള്‍ ടിക്കറ്റെടുക്കുമോയെന്നായിരുന്നു ഇവരുടെ ആശങ്ക. എന്നാല്‍, വില്‍പന തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ആശങ്കയൊഴിഞ്ഞു.

ആദ്യം 65 ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്. പക്ഷെ ബമ്പര്‍ ടിക്കറ്റിന് ക്ഷാമം അനുഭവപ്പെടുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്. തുടർന്ന് ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി അച്ചടിക്കുകയായിരുന്നു. 90 ലക്ഷം ടിക്കറ്റുകള്‍വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറി വകുപ്പിന് സര്‍ക്കാര്‍ അനുമതിനല്‍കിയിരുന്നു.