ലോക അംഗീകാരം നേടി ഒഡീഷയിലെ ആരോഗ്യഗുണങ്ങളുള്ള ഉറുമ്പ് ചട്ട്ണി

single-img
11 January 2024

നിങ്ങൾ ഉറുമ്പ് ചട്ണി കഴിച്ചിട്ടുണ്ടോ? അത്ഭുതം വേണ്ട , ചുവന്ന പുളിയുറുമ്പുകൾ കൊണ്ടുണ്ടാക്കുന്ന ചട്ണിതന്നെയാണിത് . അതിനിപ്പോൾ ലോകത്തിന്റെ അംഗീകാരം കിട്ടി എന്ന വാർത്തയാണ് പുറത്തു വരുന്നത്.നമ്മെ കടിച്ചാല്‍ സാധാരണഗതിയിൽ നല്ല വേദനയുണ്ടാകുന്ന ഈ ഉറുമ്ബുകള്‍ മരങ്ങളിലാണ് പൊതുവേ കൂടു കൂട്ടുന്നത്. ഈ ഉറുമ്പുകളെ കൂടോടെ മരങ്ങളില്‍ നിന്ന് എടുത്തുകൊണ്ട് വന്ന് മുട്ടയും ഉറുമ്പുകളുമെല്ലാം വേര്‍തിരിച്ചെടുത്ത വച്ചാണ് ചട്ണിയുണ്ടാക്കുന്നത്

.ഉറുമ്പും മുട്ടയും പ്രത്യേകമാക്കി ഉണക്കി മറ്റ് ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ചട്ണി കേടാകാതെ ഏകദേശം ഒരു വർഷം വരെ ഇരിക്കുമെന്നാണ് റിപ്പോർട്ട്. ഒഡീഷയിലെ മയൂര്‍ഭഞ്ചിലാണ് അപൂര്‍വമായ ഈ വിഭവം നിലവിലുള്ളത്. പ്രദേശത്തെ ആളുകളുടെ തനത് ഭക്ഷണമാണിത്. ഈ പ്രത്യേക വിഭവത്തിനാണ് ഇപ്പോള്‍ ‘ജ്യോഗ്രഫിക്കല്‍ ഇൻഡിക്കേഷൻ’ (ജിഐ) ടാഗ് ലഭിച്ചിരിക്കുന്നത്. ഇവിടെയുള്ള ആദിവാസി വിഭാഗങ്ങള്‍ക്കിടയിലാണ് ഉറുമ്പ് ചട്ണി പ്രചാരത്തിലുള്ളത്.

നിലവിൽ ലോകത്തില്‍ തന്നെ തനിമയോടെ ഉത്പാദിപ്പിക്കപ്പെടുന്ന തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്. ഇത് ലഭിച്ചതോടെ മയൂര്‍ഭഞ്ചിലെ ഉറുമ്പ് ചട്ണി ലോക ശ്രദ്ധ നേടിയിരിക്കുയാണ്. ഇതിനെല്ലാം പുറമെ ഈ ഉറുമ്പ് ചട്ണിക്ക് ധാരാളം ആരോഗ്യഗുണങ്ങളുമുണ്ട്. പ്രോട്ടീൻ, കാത്സ്യം, സിങ്ക്, വൈറ്റമിൻ ബി 12 എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും മികച്ച സ്രോതസാണത്ര ഈ ചട്ണി.

ശരീരത്തിന്റെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും, എല്ലുകളുടെ വളര്‍ച്ചയ്ക്കും, കാഴ്ചശക്തിക്കും, തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും, നാഡികളുടെ ആരോഗ്യത്തിനുമെല്ലാം മികച്ചതാണെന്നും റിപ്പോർട്ടുകൾ പറയുന്നു.