വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി
23 February 2026

വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിലേക്ക് മാറ്റി. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്‍കുന്ന വീടുകളുടെ താക്കോല്‍ കൈമാറ്റം ഈ മാസം 25ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ പരിപാടിയാണ് ഇപ്പോള്‍ മാര്‍ച്ച് ഒന്നിലേക്ക് മാറ്റിയത്.
രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് താക്കോല്‍ കൈമാറ്റം മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തീയതി മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നിര്‍മിച്ച ടൗണ്‍ഷിപ്പിലെ ആദ്യഘട്ട ഗുണഭോക്താക്കള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങായിരുന്നു ഫെബ്രുവരി 25ന് നടത്താനിരുന്നത്.


