സതീശൻ ജാഡക്കാരൻ ; സ്വന്തം പാർട്ടിയിലെ നേതാക്കളെ പോലും വെട്ടിനിരത്തുന്നു: അഖിൽ മാരാർ

single-img
23 February 2026

കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ എന്ന വിമർശനവുമായി അഖിൽ മാരാർ. കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നുള്ള പലരുടെയും അനുഭവങ്ങൾ കേട്ട ശേഷമാണ് ഇത്തരമൊരു വിലയിരുത്തൽ നടത്തുന്നതെന്നാണ് അഖിൽ പറഞ്ഞത്.

കോൺഗ്രസിൽ ഉയർന്ന് വന്ന മാത്യു കുഴൽനാടനെ ബിജെപി നേതാക്കൾ പോലും പ്രശംസിച്ചിരുന്നുവെന്നും, എന്നാൽ പിന്നീട് അദ്ദേഹത്തോട് പാർട്ടിക്കുള്ളിൽ സമ്മർദ്ദം ചെലുത്തി കാര്യങ്ങൾ തന്റേതായ രീതിയിലേക്ക് കൊണ്ടുവന്നുവെന്നുമാണ് അഖിലിന്റെ ആരോപണം.

ജനങ്ങൾക്ക് വേണ്ടി സർക്കാരിനെ ശക്തമായി ചോദ്യം ചെയ്യുന്നതിൽ സതീശൻ പരാജയപ്പെട്ടുവെന്നും, സതീശൻ ജാഡക്കാരനാണെന്നും സ്വന്തം പാർട്ടിയിലെ നേതാക്കളെ പോലും വെട്ടിനിരത്തുകയാണെന്നും അഖിൽ ആരോപിച്ചു. പാർട്ടിക്കായി പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുവേണ്ടി അദ്ദേഹം കാര്യമായ പിന്തുണ നൽകുന്നില്ലെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.