കേരളത്തിൽ നിർബന്ധിച്ച് ആരെയും ബീഫ് തീറ്റിക്കാറില്ല; കേരളാ സ്റ്റോറി 2 കാണേണ്ടവർ കണ്ടാൽ മതി: എം ടി രമേശ്

കേരളത്തിൽ ആരെയും നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന സാഹചര്യമില്ലെന്നും, സിനിമയെ സിനിമയായി മാത്രം കാണണമെന്നും കേരളാ സ്റ്റോറി 2 വിവാദത്തിൽ ബിജെപി നേതാവ് എംടി രമേശ് . കാണേണ്ടവർ സിനിമ കാണട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേസിൽ സർക്കാർ സത്യവാങ്മൂലം മാറ്റിയാൽ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വർണക്കടത്ത് കേസിൽ അന്വേഷണം സിപിഐഎം നേതാക്കളിലേക്ക് നീങ്ങിയപ്പോൾ സർക്കാർ ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
എസ്ഐടി അംഗങ്ങളെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി സമ്മർദ്ദം ചെലുത്തിയതായും, കടകംപള്ളിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നുമാണ് അദ്ദേഹം ചോദിച്ചത്. തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തതെന്തിനാണെന്നും അദ്ദേഹം ചോദ്യം ചെയ്തു. തന്ത്രിയെ അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും, കടകംപള്ളിയെ സംരക്ഷിക്കാനാണ് ആ നടപടിയെന്നുമാണ് എം.ടി. രമേശിന്റെ ആരോപണം.


