സിപിഎമ്മിലേക്കില്ല; പ്രചരിക്കുന്ന ട്രോളുകൾ പൂർണമായും തള്ളി ടോം വടക്കൻ

single-img
17 May 2023

സിപിഎമ്മുമായി ബന്ധമുണ്ടെന്ന് കാട്ടി സോഷ്യൽ മീഡിയയായ വാട്ട്‌സ്‌ആപ്പിലൂടെ തന്റെ ഫോട്ടോ ഉപയോ​ഗിച്ച് പ്രചരിപ്പിക്കുന്ന ട്രോളുകൾ വാസ്തവ വിരുദ്ധമാണെന്ന് കാണിച്ചുകൊണ്ട് ട്വീറ്റുമായി ബിജെപി നേതാവ് ടോം വടക്കൻ. തുടർച്ചയായ അവ​ഗണനയുടെ പേരിൽ ടോം വടക്കൻ ബിജെപി വിടുന്നുവെന്ന രീതിയിലാണ് ട്രോളുകൾ പ്രചരിക്കുന്നത്.

വീണ്ടും ടോം വടക്കന് കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ ആ​ഗ്രഹമുണ്ടെന്നും അതിന്റെ ഭാഗമായി സിപിഐഎമ്മുമായി ചർച്ചകൾ നടത്തിയെന്നുമാണ് ട്രോളുകളിൽ പറയുന്നത്. എന്നാൽ ഇതിനെയെല്ലാം പൂർണമായും തള്ളുകയാണ് ടോം വടക്കൻ.

അതേസമയം, അൽഫോൺസ് കണ്ണന്താനത്തിനും ടോം വടക്കനും പിന്നാലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും ഈയിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇതിൽ ടോം വടക്കൻ ഉൾപ്പടെയുള്ള നേതാക്കൾ ബിജെപിയിൽ ഇപ്പോൾ വലിയ അവ​ഗണന നേരിടുന്നുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്.