ശിക്ഷിക്കപ്പെട്ട രണ്ട് കൊലപാതക കേസുകളില്‍ നിരപരാധി: ചാള്‍സ് ശോഭ്‍രാജ്

single-img
23 December 2022

ശിക്ഷ ലഭിച്ചെങ്കിലും നേപ്പാളിൽ നടന്ന രണ്ട് കൊലപാതക കേസുകളില്‍ താന്‍ നിരപരാധിയാണെന്ന് ഫ്രഞ്ച് സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭ്‍രാജ്. ഇന്ന് ജയില്‍മോചിതനായ ശേഷം നേപ്പാളിൽ നിന്നും ഫ്രാന്‍സിലേക്ക് നാടുകടത്തുന്നതിനായി വിമാനത്തിൽ കയറുമ്പോള്‍ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പ്രതികരിക്കുകയായിരുന്നു ശോഭ്‍രാജ്.

“ആ കൊലപാതക കേസുകളിൽ ഞാൻ നിരപരാധിയാണ്, ശരിയല്ലേ? അതിനാൽ എനിക്ക് അതിൽ നല്ലതോ ചീത്തയോ തോന്നേണ്ടതില്ല. ഞാൻ നിരപരാധിയാണ്.ആ കേസ് വ്യാജമാണ്. ജില്ലാ ജഡ്ജി, ഒരു സാക്ഷിയെപ്പോലും വിളിക്കാതെ, വാദിക്കാൻ പ്രതിക്ക് നോട്ടീസ് നൽകാതെ, വിധി എഴുതി” ചാള്‍സ് ശോഭ്‍രാജ് പറഞ്ഞു

.1970കളില്‍ നേപ്പാളില്‍ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇന്ത്യയിൽ നിന്നും ജയിൽ മോചിതനായശേഷം നേപ്പാളിൽ ചാള്‍സ് തടവിലായത്. അവിടെത്തിയ പിന്നാലെ വിചാരണകൾ നടക്കുകയും 2003 മുതല്‍ കാഠ്മണ്ഡു ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. 2014ല്‍ മറ്റൊരു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ രണ്ടാമത്തെ ജീവപര്യന്തവും ലഭിച്ചു. അവസാനം നീണ്ട 19 വര്‍ഷത്തിനു ശേഷമാണ് ചാള്‍സ് ജയില്‍മോചിതനായത്.