കോൺഗ്രസിൽ ശശി തരൂരിന് യാതൊരു വിലക്കുമില്ല: വിഡി സതീശൻ

single-img
20 November 2022

കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ നടത്തുന്ന മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ വിലക്കുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശശി തരൂരിന് പാർട്ടിക്കുള്ളിൽ യാതൊരു വിലക്കുമില്ലെന്നും ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണമെന്നും വിഡി സതീശൻ പ്രതികരിച്ചു.മാത്രമല്ല, നിലവിലെ തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ്‌ നയം വ്യക്തമാക്കിയിട്ടുണ്ടെന്നും കോൺഗ്രസിൽ അങ്ങനെ ആരെയും ഒഴിവാക്കാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുന്നതിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾക്ക് ആശങ്ക ഉണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നോ കമന്‍സ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.