പോളണ്ടിനെതിരായ അടുത്ത മത്സരം മറ്റൊരു ഫൈനൽ: ലയണല്‍ മെസി

single-img
27 November 2022

പോളണ്ടിനെതിരായ ഇനി നടക്കാനുള്ള അർജന്റീനയുടെ മത്സരം മറ്റൊരു ഫൈനലാണെന്ന് സൂപ്പർ താരം ലയണല്‍ മെസി. മെക്‌സിക്കോയ്‌ക്കെതിരെ നേടിയ നിര്‍ണായക മത്സരത്തിലെ വിജയത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി മെസി എത്തിയത്. ഒരു കോടിയില്‍ അധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തത്.

ലയണൽ മെസി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:

നമുക്ക് വിജയിക്കണം, ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയും. ബുധനാഴ്‌ച മറ്റൊരു ഫൈനൽ വരാനിരിക്കുന്നു, നമുക്കെല്ലാം ഒരുമിച്ച് പോരാടണം… വാമോസ് അർജന്റീന !!!