കര്‍ണാടകയില്‍ 300 ഏക്കറില്‍ പുതിയ ആപ്പിള്‍ ഐ ഫോണ്‍ ഫാക്ടറി; ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍

single-img
4 March 2023

കര്‍ണാടകയില്‍ 300 ഏക്കറില്‍ പുതിയ ഫാക്ടറി ആരംഭിക്കാന്‍ ഐ ഫോണ്‍. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും അവര്‍ പറഞ്ഞു.

ആപ്പിള്‍ ഐ ഫോണിന്റെ പ്രധാന നിര്‍മാതാക്കളായ ഫാക്സ്കോണ്‍ ആണ് ബെംഗളൂരുവിന് സമീപത്തായി ആപ്പിള്‍ ഫോണ്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നത്. തയ്‌വാന്‍ കമ്ബനിയായ ഫാക്സ്കോണ്‍ 700 മില്യന്‍ ഡോളറാണ് ബെംഗളൂരുവില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ഫാക്സ്കോണ്‍ പുതുതായി ആരംഭിക്കാന്‍ പോകുന്ന ഇലക്‌ട്രിക് വാഹനങ്ങളുടെ ഭാഗങ്ങളും ഇവിടെ നിര്‍മിക്കും.

ഫാക്സ്കോണ്‍ ചെയര്‍മാന്‍ യങ് ലിയുവും 17 പേരടങ്ങുന്ന സംഘവും ബെംഗളൂരു വിമാനത്താവളത്തിനു സമീപമുള്ള സ്ഥലം സന്ദര്‍ശിച്ചു. രാജ്യാന്തര കമ്ബനികളെ നിക്ഷേപം നടത്താന്‍ ബെംഗളൂരു ആകര്‍ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും സംഘം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.

ഫാക്സ്കോണ്‍ ഇന്ത്യയില്‍ നടത്തുന്ന രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപമാണിത്. തമിഴ്നാട്ടിലാണ് കമ്ബനി വലിയ നിക്ഷേപം നടത്തുന്നത്. ചൈനയും യുഎസും തമ്മില്‍ പ്രശ്നം രൂക്ഷമായതോടെയാണ് പല കമ്ബനികളും ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യപ്പെടുന്നത്. ചൈനയിലെ സെന്‍സുവിലെ ഫാക്സ്കോണ്‍ ഫാക്ടറിയില്‍ മാത്രം 2 ലക്ഷം ജീവനക്കാരാണുള്ളത്. ഇലക്‌ട്രോണിക് വസ്തുക്കളുടെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളാണ് ഫാക്സ്കോണ്‍.