ബാലചന്ദ്ര മേനോനെ സന്ദർശിച്ച് രാഹുൽ ഈശ്വർ; മെൻസ് കമ്മീഷൻ മിഷന് പിന്തുണ തേടി

single-img
31 January 2026

സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെ രാഹുൽ ഈശ്വർ സന്ദർശിച്ചു. തനിക്കെതിരെ ഉയർന്ന വ്യാജ പരാതിയെ നിയമപരമായി ശക്തമായി നേരിട്ട്, ആണിനും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്ന ഹൈക്കോടതി വിധി നേടിയെടുത്ത ബാലചന്ദ്ര മേനോന്റെ പോരാട്ടം മാതൃകാപരമാണെന്ന് രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു.

പുരുഷന്മാരുടെ അവകാശങ്ങൾക്കായി രൂപീകരിക്കുന്ന മെൻസ് കമ്മീഷൻ മിഷന് പിന്തുണ അഭ്യർത്ഥിച്ചാണ് ബാലചന്ദ്ര മേനോനെ സന്ദർശിച്ചതെന്നും രാഹുൽ വ്യക്തമാക്കി. തന്റെ ദൗത്യത്തിന് മേനോനിൽ നിന്ന് വലിയ പ്രോത്സാഹനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സന്ദർശനത്തിന്റെയും ബാലചന്ദ്ര മേനോനോടൊപ്പമുള്ള ചിത്രവും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.