ബിജെപിയുടെ മാർക്കറ്റിങ്ങിന് വേണ്ടി എന്നെ ഉപയോഗിക്കാം, ദേവികുളത്ത് മത്സരിക്കാനില്ലെന്ന് എസ് രാജേന്ദ്രൻ

single-img
31 January 2026

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് മത്സരിക്കുമെന്ന വാർത്തകൾ തള്ളി സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന എസ് രാജേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ബിജെപിയുടെ മാർക്കറ്റിങ്ങിന് വേണ്ടി തന്നെ ഉപയോഗിക്കാം.സാമ്പത്തിക നേട്ടത്തിനായിരുന്നെങ്കിൽ മുൻപ് നിന്ന പാർട്ടി മാറില്ലായിരുന്നു. മൂന്നാറിൽ സഹകരണ സൊസൈറ്റി തുടങ്ങിയത് കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തിക്കാനാണെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.

തോട്ടം തൊഴിലാളികൾക്കായി സൗജന്യമായി വീട് നിർമിക്കുമെന്നും മൂന്നാറിൽ അടുത്ത മാസം വമ്പൻ പ്രഖ്യാപനങ്ങൾ രാജീവ് ചന്ദ്രശേഖർ നടത്തുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി. മുന്നൂറോളം പേർ വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിൽ അംഗത്വം സ്വീകരിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് സിപിഐഎമ്മുമായി മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ തെറ്റിയത്. ദീർഘനാളായി ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങളും ചർച്ചകളും നിലനിൽക്കെയാണ് എസ് രാജേന്ദ്രന്റെ ബിജെപി പ്രവേശനം. 2006 മുതൽ 2021 വരെ ദേവികുളം എംഎൽഎയായിരുന്നു എസ് രാജേന്ദ്രൻ.