ഗാന്ധിക്ക് പകരം നേതാജി; രാജ്യത്തെ നോട്ടുകളില്‍ മാറ്റം കൊണ്ടുവരണമെന്ന് ഹിന്ദു മഹാ സഭ

single-img
22 October 2022

രാജ്യത്തെ കറന്‍സി നോട്ടുകളില്‍ നിന്ന് ഇപ്പോഴുള്ള മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി പകരം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രം വെക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭ. രാജ്യത്തിനായി വേണ്ടി ഗാന്ധിയും നേതാജിയും നല്‍കിയ സംഭാവനകള്‍ തുല്യ പ്രധാന്യമുള്ളവയാണെന്നും അതിനാല്‍ തന്നെ നേതാജിയുടെ ചിത്രമാണ് കറന്‍സികള്‍ വരേണ്ടതെന്നുമാണ് ഹിന്ദു മഹാസഭയുടെ ആവശ്യം.

‘മഹാത്മാഗാന്ധിയേക്കാള്‍ ഒട്ടുംതന്നെ കുറവല്ല ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നേതാജിയുടെ സംഭാവനകള്‍. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനി നേതാജിയെ ആദരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അദ്ദേഹത്തിന്റെ ചിത്രം കറന്‍സി നോട്ടുകളില്‍ വെക്കുന്നതാണ്.

ഇപ്പോൾ ഉള്ള ഗാന്ധിയുടെ ഫോട്ടോയ്ക്ക് പകരം നേതാജിയുടേതാണ് ഉള്‍പ്പെടുത്തേണ്ടത്,’ അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ പശ്ചിമ ബംഗാള്‍ വര്‍ക്കിങ് പ്രസിഡന്റ് ചന്ദ്രചൂര്‍ ഗോസ്വാമി പറഞ്ഞു.പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.