ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി കേരളം കൈയ്യില്‍ ഒതുക്കും: പി സി ജോര്‍ജ്

single-img
27 February 2024

ഉടൻ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി കേരളം കൈയ്യില്‍ ഒതുക്കുമെന്ന് പി സി ജോര്‍ജ്. ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി മുന്നേറ്റം ഉണ്ടാകുമെന്നും ഏറ്റവും കുറഞ്ഞത് അഞ്ച് സീറ്റുകള്‍ ബിജെപി പിടിച്ചെടുക്കുമെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ താന്‍ മത്സരിക്കുമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ബിജെപി മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും മത്സരിക്കേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനമെങ്കില്‍ മത്സരിക്കില്ലെന്നും പി സി ജോർജ് അറിയിച്ചു.