പങ്കാളുയുമായി ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു; രഹ്ന ഫാത്തിമക്കെതിരെ പരാതിയുമായി മാതാവ്
മകളും പങ്കാളിയും ചേർന്ന് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചു എന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെ മാതാവിന്റെ പരാതി. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ രഹ്‌നയുടെ അമ്മ പ്യാരി നൽകിയ പരാതിയിൽ കൊച്ചിയിലെ രഹ്‌നയുടെ ഫ്ലാറ്റിൽ താമസിക്കുമ്പോഴായിരുന്നു പീഡനം എന്ന് ചൂണ്ടിക്കാട്ടുന്നു.
സഹിക്കാതായപ്പോൾ താൻ ആലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് താമസം മാറിയെന്നും പക്ഷെ അവിടെയും ഭീഷണി തുടരുകയാണെന്നും പരാതിയിൽ പറയുന്നു. നേരത്തെ ജീവന് തന്നെ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് അവിടെ നിന്നും ഇറങ്ങിയതെന്നുംസംസ്ഥാന വയോജന സംരക്ഷണ നിയമപ്രകരം നടപടിവേണമെന്നും ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടി.
തനിക്ക് ഇനി മകൾക്കൊപ്പം താമസിക്കാൻ താല്പര്യമില്ലെന്നും ഇപ്പോൾ താൻ ഒപ്പം താമസിക്കുന്ന വീട്ടുകാരെ ശല്യപ്പെടുത്തരുതെന്ന് രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്ന് ഇതോടൊപ്പം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് രഹ്ന ഫാത്തിമയെ വിളിച്ചുവരുത്തി പൊലീസ് താക്കീത് നൽകി വിട്ടയച്ചു.