അബദ്ധത്തില്‍ രൂപീകരിക്കപ്പെട്ട കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഉടന്‍ വീഴും: ഖാർഗെ

single-img
15 June 2024

കേന്ദ്രത്തിലെ ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. അബദ്ധത്തില്‍ രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് ഖര്‍ഗെ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ ജനങ്ങള്‍ ഒരു ന്യൂനപക്ഷ സര്‍ക്കാരിനെയാണ് തിരഞ്ഞെടുത്തതെന്നും ഏത് സമയത്തും അത് താഴെ വീഴാമെന്നും ഖര്‍ഗെ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനു മുൻപും ഖര്‍ഗെ സമാനമായ പ്രതികരണം നടത്തിയിരുന്നു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, ഉചിതമായ സമയത്ത് ഇന്‍ഡ്യാ മുന്നണി ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു ഖര്‍ഗെ പ്രതികരിച്ചത്.