ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയേയും പ്രതിയാക്കി

single-img
10 June 2023

എറണാകുളം മഹാരാജാസ് കോളജിലെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയേയും കേസിൽ പ്രതിയാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാറിനെയാണ് പ്രതിയാക്കിയത്. കേസിൽ അഞ്ചാം പ്രതിയാണ് അഖില. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്

തനിക്കെതിരെ റിപ്പോർട്ടർ ഗൂഢാലോചന നടത്തിയെന്നാണ് ആർഷോയുടെ പരാതിയിൽ ആരോപിക്കുന്നത്. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പ്രതികളാണുള്ളത്. ഡിപ്പാർട്ട്‌മെന്റ് കോർഡിനേറ്ററായ വിനോദ് കുമാറാണ് ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിൻസിപ്പലാണ് രണ്ടാം പ്രതി.
ആർഷോയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.