ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സിപിഎം സൃഹുത്തുക്കളും വിളിച്ചു പറഞ്ഞു: കെ സുരേന്ദ്രൻ

single-img
10 February 2023

സംസ്ഥാന യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചിന്തയെ കുറിച്ച് താൻ പറഞ്ഞത് നന്നായെന്ന് പല സിപിഎം സൃഹുത്തുക്കളും വിളിച്ചു പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ പറഞ്ഞത്. എന്തു പണിയാണ് അവൾ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്നും ആരോപിച്ചിരുന്നു.

കോഴിക്കോട് കലക്ടറേറ്റിലേക്ക് ഇന്നലെ ബിജെപി നടത്തിയ മാര്‍ച്ചിൽ സംസാരിക്കുമ്പോഴായിരുന്നു സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം. ഈ പരാമ‍ര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്‍ററിയെന്നും സുരേന്ദ്രൻ കലക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു സാധാരണ ജനത്തിന്‍റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രൻ ന്യായീകരിച്ചു.