‘സിങ്കം 2’വിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് ‘മഞ്ഞുമ്മൽ ബോയ്സ്’

single-img
3 April 2024

സൂര്യ നായകനായി തമിഴ്നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായ ‘സിങ്കം 2’വിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് ചിദംബരം സംവിധാനം ചെയ്ത മലയാള സിനിമ ‘മഞ്ഞുമ്മൽ ബോയ്സ്’. ഇതുവരെ 61 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്നു മാത്രമായി മഞ്ഞുമ്മൽ ബോയ്സ് നേടിയിരിക്കുന്നത് . സിങ്കം 2 വിന്റെ തമിഴ്നാട്ടിലെ കളക്ഷൻ 60 കോടി രൂപയാണ്.

ഒരു മലയാള സിനിമയ്ക്ക് തമിഴ്നാട്ടിൽ ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുപുറമെ തമിഴ്‌നാട്ടിൽ ഈ വർഷം റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രം ‘അയലാൻ’ ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങളുടെ കളക്ഷനും മഞ്ഞുമ്മൽ ബോയ്സ് മറികടന്നു.