ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി: മമ്മൂട്ടി

single-img
20 August 2023

ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് മഹാബലി എന്ന് നടൻ മമ്മൂട്ടി. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസ് കൊണ്ടും സ്നേഹം കൊണ്ടും നമുക്ക് ഒരേ പോലെയാകാമെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങിനെ: “അത്താഘോഷ പരിപാടിയിൽ ഞാൻ അതിഥിയായി ആദ്യമായാണ് എത്തുന്നത്. ഞാൻ ചെമ്പിലുള്ള ആളാണ്. നിങ്ങൾ അറിയുന്ന മമ്മൂട്ടിയാകുന്നതിനു മുൻപ് അത്തം ഘോഷയാത്രയിൽ വായ്‌ നോക്കി നടന്നിട്ടുണ്ട്. ആ കാലത്തിലും അത്താഘോഷത്തിൽ പുതുമയും അത്ഭുതവും തോന്നിയിട്ടുണ്ട്. ഇന്നും പുതുമയും അത്ഭുതവും മാറിയിട്ടില്ല. ഏതു സങ്കൽപ്പത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിലായാലും അത്തം നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷമാണ്’”

” ഇപ്പോൾ രാജഭരണം പോയി, ഇന്ന് പ്രജകളാണ് രാജാക്കന്മാർ. നമ്മൾ പ്രജകളാണ് ഇപ്പോൾ സർവാഭരണ വിഭൂഷിതരായി ആഘോഷിക്കുന്നത്. വലിയ ഒരു ജനാധിപത്യ കാലഘട്ടത്തിൽ നമ്മൾ ജീവിക്കുമ്പോൾ ഈ ആഘോഷം പൂർണമായും ജനങ്ങളുടേതാണ്. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി. മനുഷ്യരെ എല്ലാവരെയും ഒന്നു പോലെ കാണുക എന്ന സങ്കൽപ്പം ഈലോകത്ത് മറ്റെങ്ങുമുള്ളതായി നമുക്കറിയില്ല’