വ്ളാഡിമര്‍ പുടിന് വേണ്ടി പ്രവര്‍ത്തിച്ച ഏജന്‍സി ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ ഹാക്ക് ചെയ്തിരുന്നു

single-img
30 October 2022

ഈ മാസം ആദ്യം രാജിവച്ച മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ റഷ്യൻ ഏജൻസിയായി ഹാക്ക് ചെയ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്വേ ണ്ടി പ്രവര്‍ത്തിച്ച ഒരു ഏജന്‍സിയാണ് ഹാക്കിങ്ങിന് പിന്നിലെന്ന് സംശയിക്കുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലിസ് ട്രസ് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറിയായിരിക്കെയാണ് ഈ ഹാക്കിങ്ങ് നടന്നതെന്നാണ് കണ്ടെത്തല്‍. ആ സമയം പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണും കാബിനറ്റ് സെക്രട്ടറി സൈമണ്‍ കേസും ഈ വിവരം മറച്ചുവയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സംഭവങ്ങൾക്ക് ശേഷം ലിസ് ട്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ച് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി എന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വ പ്രചാരണത്തിനിടെയാണ് ഹാക്ക് കണ്ടെത്തിയത്. ഉക്രൈനിലെ റഷ്യയുടെ യുദ്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ആയുധ കയറ്റുമതിയെക്കുറിച്ചുള്ള വിശദാംശങ്ങളും സന്ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ലിസ് ട്രസ്സിന്റെ വളരെ അടുത്ത സുഹൃത്തായ ക്വാസി ക്വാര്‍ട്ടെങ്ങുമായി നടത്തി സ്വകാര്യ സന്ദേശങ്ങളും അന്താരാഷ്ട്ര സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകളുടെ രഹസ്യ വിശദാംശങ്ങളും ഫോണില്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാർത്ത പുറത്തുവന്നതിനെ തുടർന്ന് വിഷയത്തില്‍ അടിയന്തര അന്വേഷണം ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.