സജി ചെറിയാന് സത്യപ്രതിജ്ഞ ചെയ്യാം; മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ലന്ന് ഗവർണർക്ക് നിയമോപദേശം

single-img
1 January 2023

വീണ്ടും മന്ത്രിയായുള്ള സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ലെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം നടത്തി എന്ന ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്ന സജി ചെറിയാനെ ആറ് മാസത്തിന് ശേഷം വീണ്ടും മന്ത്രിയാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

അദ്ദേഹത്തിന്റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിൽ ലഭിച്ച നിയമോപദേശത്തിൽ ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാം. കഴിഞ്ഞ ദിവസം സ്റ്റാൻഡിംഗ് കൗൺസിലിനോടാണ് ഗവർണർ ഉപദേശം തേടിയത്. നാളെ വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയതിന് ശേഷമാകും ഗവർണർ തീരുമാനം അറിയിക്കുക.