സ്വയംഭരണ കോളേജുകളിലെ സ്വാശ്രയ കോഴ്‌സുകൾക്ക് സർക്കാർ എൻഒസി നിർബന്ധമാക്കില്ല; ഉന്നത വിദ്യാഭ്യാസ മന്ത്രി

single-img
11 November 2026

സംസ്ഥാനത്തെ സ്വയംഭരണ കോളേജുകളിൽ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് സർക്കാർ എൻഒസി നിർബന്ധമാക്കാത്തത് വിദ്യാർത്ഥികളുടെ താൽപ്പര്യം പരിഗണിച്ചാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സംസ്ഥാനത്ത് ഡീംഡ് കോളേജുകൾക്ക് ഉടൻ അനുമതി നൽകുമെന്നും സ്വകാര്യ സർവകലാശാലാ ബില്ലിൽ ആവശ്യമായ ഇളവുകൾ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച നിലവാരം ഉറപ്പാക്കുകയാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

വിവാദമായ കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) ചെയർപേഴ്‌സൺ നിയമനത്തെയും മന്ത്രി ന്യായീകരിച്ചു. പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കലിനെ നിയമിച്ചത് പൂർണമായും സുതാര്യമായ നടപടികളിലൂടെയാണെന്നും ലഭ്യമായവരിൽ ഏറ്റവും യോഗ്യനായ വ്യക്തിയെയാണ് ചുമതലയേൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ലഭ്യമല്ലാത്തവരുടെ പേരുകൾ ഉൾപ്പെടെ പരിഗണിച്ചാണ് സെർച്ച് കമ്മിറ്റി ശുപാർശകൾ നൽകിയതെന്നും അതിൽനിന്നാണ് അനുയോജ്യനായ വ്യക്തിയെ തെരഞ്ഞെടുത്തതെന്നും റോജി എം. ജോൺ വ്യക്തമാക്കി.