അര്‍ജന്‍റീനയുടെ മത്സരം കാണാൻ അവധി നൽകണം; അപേക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവധി നൽകി സ്കൂൾ

single-img
22 November 2022

ഖത്തർ ലോകകപ്പിൽ ഇന്ന് അര്‍ജന്‍റീനയുടെ മത്സരം ഉള്ളതിനാൽ ക്ലാസ് നേരത്തെ അവസാനിപ്പിക്കണം എന്ന അപേക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവധി നൽകി സ്‌കൂൾ . അപേക്ഷ പരിഗണിച്ചുകൊണ്ട് 3.15 ന് തന്നെ സ്കൂൾ വിട്ടു.

അര്‍ജന്‍റീന ഫാന്‍സ് എന്‍എച്ച്എസ്എസിന്‍റെ പേരിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ 12 പേരാണ് നിവേദനം നൽകിയത്. ഷൊര്‍ണൂര്‍ എംഎല്‍എയായ പി മമ്മിക്കുട്ടിയാണ് വിദ്യാർഥികളുടെ നിവേദനം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.